തിരൂർ : സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൻ്റെ ഭാഗമായി കാരുണ്യ ഹൃദയാലയ കാർഡിയാക് സെൻ്റർ - തിരൂർ നഴ്സിംഗ് ഹോം, മലപ്പുറം ജില്ലയിലെ വിവിധ പോളി ടെക്നിക്കൽ കോളേജുകളിലെ എൻ. എസ്‌.എസ്‌, എൻ.സി.സി യൂണിറ്റുകൾ സംയുക്തമായി ഹൃദ്രോഗ ബോധവൽക്കരണ റാലിയും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. 


തിരൂർ ബഹു എം.എൽ.എ കുറുക്കോളി മൊയ്തീൻ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.  കാരുണ്യ ഹൃദയാലയ തിരൂർ നഴ്സിംഗ് ഹോം ചീഫ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ്  ഡോ. ജെനു ജെയിംസ് ചക്കോള ഹൃദയ ദിന സന്ദേശം നൽകി,  തിരൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അൻവർ, എൻ.എസ്.എസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ഖാദർ , തിരൂർ നഴ്സിംഗ് ഹോം ഡയറക്ടർ ഡോ. നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


 കാരുണ്യ ഹൃദയാലയ ടീം അംഗങ്ങളായ ഷറഫുദ്ദീൻ.ടി, ഡോ. ജഹാന ഷെറിൻ, ഡോ. ലോകേഷ്, സലീം, ഷെബീബ് എൻ.എസ്, റഫീഖ് .പി , ഹരീഷ് കെ. തിരൂർ പോളി ടെക്നിക് കോളേജ് എൻ.എസ്. എസ് കോർഡിനേറ്റർ നിസാർ, കെ.എം സി.സി പ്രതിനിധി ജുനൈദ് എന്നിവർ പങ്കെടുത്തു. തിരൂർ നഴ്സിംഗ് ഹോമിൽ നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി തിരൂർ മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ സമാപിച്ചു.

Previous Post Next Post

Whatsapp news grup