പരപ്പനങ്ങാടി:  വീരമൃത്യു വരിച്ച സൈനികന്‍ ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം നാളെ  രാവിലെ 10 മണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. തുടര്‍ന്ന് 11.30 മുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും 2.PM ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് സൗകര്യപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ന്ന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ അങ്ങാടി മൊഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ വൈകീട്ട് 3 മണിയോടെ കബറടക്കം ചെയ്യുന്നതാണ്. തിരുരങ്ങാടി യത്തീംഖാന, പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്, അങ്ങാടി മൊഹിയുദ്ദീന്‍ പള്ളി എന്നിവിടങ്ങളില്‍ മയ്യിത്ത് നമസ്‌കാരത്തിന് സൗകര്യം ഉണ്ടായിരിക്കും

 


Previous Post Next Post

Whatsapp news grup