തൃശൂർ: മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസാണ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ മുപ്പതോളം വിദ്യാർഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല.