കുറ്റിപ്പുറം: ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം മൈത്രി കോളനിക്ക് സമീപം പള്ളിയാലിൽ നിയാസ് (16) ആണ് മരിച്ചത്. വെള്ളിയാഴ്ച നാല്  മണിയോടെ കുറ്റിപ്പുറം നിളയോരം പാർക്കിനും ഭാരതപ്പുഴ പാലത്തിനും മധ്യേ കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെ ഒഴുക്കിൽ അകപ്പെട്ട 3 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. 

പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് നിയാസിനെ കണ്ടെത്തിയത്. ഉടൻ കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചയോടെ കുറ്റിപ്പുറം കാങ്കപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും
Previous Post Next Post

Whatsapp news grup