പരപ്പനങ്ങാടി: സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പരപ്പനാട് വാക്കേഴ്സ് താരത്തിന് വെള്ളിമെഡൽ. തിരുവനന്തപുരം ആറ്റിങ്ങൽ വെച്ച് നടന്ന പെൺകുട്ടികളുടെ സംസ്ഥാന സബ്ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി കോവിലകം റോഡിൽ ശ്രീ പാദത്തിൽ എസ്. പവനയ്ക്ക് വെള്ളി മെഡൽ .
പെൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗത്തിലാണ് മെഡൽ നേട്ടം കൈവരിച്ചത്. പരപ്പനങ്ങാടി രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളാണ്. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് മെമ്പറും പറമ്പിൽ പീടിക സി.ഡി.എ അക്കാദമി വിദ്യാർത്ഥിനിയുമാണ്.