തിരൂര്‍: സൈക്കിള്‍ യാത്രക്കിടെ കുളത്തിലേക്ക് മറിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു. തിരൂര്‍ കോട്ട് പഴങ്കുളങ്ങര മുച്ചിരിപറമ്ബില്‍ രാജേഷിന്റെ മകന്‍ ആകാശ് (12) ആണ് മരിച്ചത്. തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി വരുന്നതിനിടെ ബാലന്‍സ് തെറ്റി വീടിന് സമീപത്തെ നീലിക്കുളത്തിലേക്ക് വീഴുകയായിരുന്നു. പായല്‍ നിറഞ്ഞ കുളത്തില്‍ സൈക്കിള്‍ വീണ് കിടക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.