മലപ്പുറം: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന സംഘം മലപ്പുറത്ത്. വേങ്ങേരിയിലാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അത് പഴകിയതാണെന്ന് പറയുകയും പരാതി നല്‍കാതിരിക്കാന്‍ നാല്‍പ്പതിനായിരം രൂപ രൂപ ആവശ്യപ്പെടുകയും ചെയ്തതായി ഹോട്ടലുടമ വെളിപ്പെടുത്തി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പരാതി നല്‍കി ഹോട്ടല്‍ പൂട്ടിക്കുകയാണ് സംഘത്തിന്റെ പതിവ്. ഇത്തരത്തില്‍ വേങ്ങേരിയിലെ മറ്റൊരു ഹോട്ടലും ഇവര്‍ പൂട്ടിച്ചിട്ടുണ്ട്.

നാലംഗ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഹോട്ടലുടമ പറഞ്ഞു. ഹോട്ടലില്‍ കയറി ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷ്ണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ഇവര്‍ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമയുടെ മൊബൈല്‍ നമ്ബര്‍ വാങ്ങി മടങ്ങിയ ഇവര്‍ പിന്നീട് വിളിച്ച്‌ നാല്‍പ്പതിനായിരം രൂപ ആവശ്യപ്പെട്ടു.

തങ്ങള്‍ പരാതി നല്‍കി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാല്‍ ഒറ്റദിവസം കൊണ്ട് ഹോട്ടലിന്റെ കഥ കഴിയുമെന്നാണ് സംഘം പറഞ്ഞത്. മൂന്നാഴ്ച മുന്‍പ് വേങ്ങരയിലെ മന്തി ഹൗസ് പൂട്ടിച്ചതു തങ്ങളാണന്നും സംഘം അവകാശപ്പെട്ടു. പലവട്ടം തര്‍ക്കിച്ച ശേഷം ഇരുപത്തിയയ്യായിരം രൂപ നല്‍കിയാല്‍ ഹോട്ടലിനെതിരെ പരാതി നല്‍കില്ലെന്നും സംഘം അറിയിച്ചതായി ഹോട്ടലുടമ പറഞ്ഞു.


Previous Post Next Post

Whatsapp news grup