പരപ്പനങ്ങാടി: ട്രോമാ കെയറിന്റ സഹകരണത്തോടെ പരപ്പനങ്ങാടി നഗരസഭയിലെ വിദ്യാർഥികൾക്കായി കൊട്ടന്തല താപ്പീസ് സ്വിമ്മിംഗ് പൂളിൽ വെച്ച് നീന്തൽ പരിശീലനം ആരംഭിച്ചു. പത്ത് ദിവസം നീണ്ട് നിൽകുന്ന പരിശീലന ക്യാമ്പ് നഗരസഭാ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു.
വിദ്യാർഥിനികൾക്ക് വനിതാ ട്രെയിനർമാരാണ് പരിശീലനം നൽകുന്നത്. ആദ്യദിനം 52 വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കി. ചടങ്ങിൽ വൈസ് ചെയർ പേഴ്സണൽ കെ. ഷഹർ ബാനു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സീനത്ത് ആലിബാപ്പു, പി.പി ശാഹുൽ ഹമീദ്, കെ.പി മുഹ്സിന കൗൺസിലർമാരായ അസീസ് കൂളത്ത്, എ.വി ഹസ്സൻ കോയ, സുബ്രഹ്മണ്യൻ, ജയദേവൻ, കെ.കെ.എസ്. തങ്ങൾ, എൻ.കെ ജാഫറലി, ടി.ആർ. റസാക്ക്, ഖൈറുന്നിസ താഹിർ, കദീജത്തുൽ മാരിയ, ഷാഹിന തുടങ്ങിയവർ പങ്കെടുത്തു.
പരിശീലന ക്യാമ്പിന് ട്രോമാകെയർ ലീഡർമാരായ റിയാസ് പുത്തരിക്കൽ, വി.റഫീഖ്, മുനീർ സ്റ്റാർ, ഗഫൂർ തമന്ന, മുനീർ ചെമ്പൻ, എൻ.സി നൗഫൽ, റാഫി ചെട്ടിപ്പടി, ആബിദ് കോലോത്ത്, മുജീബ് ജുമാന, ഷാജി മോൾ, വാഹിദ എന്നിവർ നേതൃത്വം നൽകി.
