പരപ്പനങ്ങാടി:വീട് കയറി സ്ത്രീകളെ അടക്കം അക്രമിച്ച കേസില്‍ ബിജെപി കൗണ്‍സിലറടക്കം 6 പേര്‍ക്ക് എസ്‌സി, എസ്ടി ജില്ലാ കോടതി ശിക്ഷ വിധിച്ചു.

പരപ്പനങ്ങാടി അയോധ്യ നഗറില്‍ 2019 ആഗസ്റ്റ് 31 നാണ് കേസിന് ആസ്പദമായ സംഭവം. അയോധ്യ നഗറിലെ ഒ എസ് കല്യാണിയുടെ വീട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്‌തെന്നാണ് കേസ്. പരപ്പനങ്ങാടി ബിജെപി മുനിസിപ്പല്‍ കൗണ്‍സിലറായ ജയദേവന്‍, മുന്‍ കൗണ്‍സിലറും ബിജെപി നേതാവുമായ ഹരിദാസന്‍, സുലോചന, രാമന്‍, രഘു, ഷൈജു എന്നിവര്‍ക്കാണ് മഞ്ചേരി കോടതി അന്‍പതിനായിരം രൂപയും തടവ്ശിക്ഷയും വിധിച്ചത്.

Previous Post Next Post

Whatsapp news grup