തിരൂർ: സ്വദേശി അബുദാബിയിൽ നിര്യാതനായി. കോട്ട് പയ്യനങ്ങാടി പരേതനായ തണ്ടത്ത് പാടത്തിൽ പറമ്പിൽ പരീക്കുട്ടിയുടെ മകൻ അബൂബക്കർ സിദ്ധീഖ് (54) ഹൃദയാഘാതം മൂലം അബൂദാബിയിൽ നിര്യാതനായി. മാതാവ്: ബീക്കുട്ടി. ഭാര്യ: സബ് പൂതിക്കാട്ടിൽ. മക്കൾ: ഷംന ഷെറി, സഹദിയ, സിനാന (രണ്ട് പേരും വിദ്യാർത്ഥിനികൾ). മരുമകൻ: ചെട്ടിയാംപറമ്പിൽ ശംസുദ്ധീൻ. സഹോദരങ്ങൾ: അബ്ദുസലാം, ഹക്കീം, നൗഫൽ, സുഹൈബ്, അഫ്സത്ത്, ഖൗലത്ത്. പുതിയ ജോലിയിൽ പ്രവേശിക്കാൻ വേണ്ടി പത്ത് ദിവസം മുമ്പാണ് അബുദബിയിലേക്ക് യാത്ര പോയത്. അബൂദാബിയിലെ നിയമ നടപടികൾക്ക് ശേഷം കെ എം സി സിയുടെ നേതൃത്വത്തിൽ മയ്യിത്ത് നാട്ടിൽ എത്തിച്ച് വെള്ളിയാഴ്ച രാവിലെ ഏഴിന് കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.