പൊന്നാനി: വർഗീയതയും തീവ്രവാദവും സംഹാര രൂപമായിരിക്കുന്ന കാലഘട്ടത്തിൽ അതിനെ അതിജീവിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മതേതര സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരൻ പി സുരേന്ദ്രൻ പറഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു ഫാദർ കോശി കുര്യൻ, ഇർഷാദ്അഷറഫ്, പി ടി അജയ് മോഹൻ, സി ഹരിദാസ്,വി സെയ്തുമുഹമ്മദ് തങ്ങൾ, എം വി ശ്രീധരൻ,കെ ശിവരാമൻ, ടി കെ അഷ്റഫ്, വിചന്ദ്രവല്ലി, എ പവിത്രകുമാർ, കെ പ്രദീപ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.