തിരൂരങ്ങാടി: വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്ബോള്‍ തന്നെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കണ്‍മുന്നില്‍ പതിയുക എന്ന ലക്ഷ്യത്തോടെ വേറിട്ട ബോധവത്കരണം എന്ന രീതിയില്‍ കീ ചെയിന്‍ ബോധവത്കരണവുമായി തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ. വാഹനാപകടങ്ങള്‍ നിത്യസംഭവമായതോടെയാണ് വിരല്‍ത്തുമ്ബില്‍ സുരക്ഷാ നിര്‍ദേശങ്ങളുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. കീ ചെയിന്‍ ബോധവത്കരണവുമായി തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.
വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസിന് കീഴിലെ മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണ കീ ചെയിന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഓടിക്കുക ശ്രദ്ധയോടെ ജീവിക്കുക സന്തോഷത്തോടെ' എന്ന സന്ദേശമെഴുതിയ കീ ചെയിനാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത്.
ഉദ്ഘാടനം തിരൂരങ്ങാടി പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് നല്‍കി ജോയിന്റ് ആര്‍.ടി.ഒ എം.പി അബ്ദുല്‍ സുബൈര്‍ നിര്‍വഹിച്ചു. എം.വി.ഐ എം.കെ പ്രമോദ് ശങ്കര്‍, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാര്‍, ടി. മുസ്തജാബ്, എന്‍. ബിജു. പ്രസ് ക്ലബ് അംഗങ്ങളായ പ്രസിഡന്റ് യു.എ റസാഖ്, സെക്രട്ടറി നിഷാദ് കവറൊടി, ബാപ്പു തങ്ങള്‍, ഗഫൂര്‍ കക്കാട്, എന്നിവര്‍ സംബന്ധിച്ചു.