തിരൂര്‍: ഓമനിച്ചുവളര്‍ത്തിയ തന്റെ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് പകുത്തുനല്‍കി റിഹാന ഫാത്തിമ.vമാധ്യമപ്രവര്‍ത്തകനും തിരുന്നാവായ സ്വദേശിയുമായ ഖമറുല്‍ ഇസ്‌ലാമിന്റെയും തിരൂര്‍ കോട്ട് ഇല്ലത്തുപ്പാടം അതിയത്തില്‍ ജംഷീനയുടെയും മകളാണ് 11 വയസ്സുകാരിയായ റിഹാന ഫാത്തിമ.


തന്റെ ഏറെക്കാലത്തെ സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാ ഈ കൊച്ചുമിടുക്കി. ചെമ്ബ്ര എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മുറിച്ചെടുത്ത തന്റെ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതിന് മലയാളം ചാരിറ്റിക്ക് റിഹാന ഫാത്തിമ ഇന്നലെ കൈമാറി. ചാരിറ്റി പ്രസിഡന്റ് സി പി അബ്ദുല്ലക്കുട്ടി, കോ-ഓഡിനേറ്റര്‍ ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയില്‍ നിന്നും തലമുടി ഏറ്റുവാങ്ങി.

Previous Post Next Post

Whatsapp news grup