തിരൂർ: കല്പകഞ്ചേരി ചെറവന്നൂർ പാറമ്മലങ്ങാടിയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് മരംവീണു. ഡ്രൈവറും യാത്രക്കാരനും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. കടുങ്ങാത്തുകുണ്ടിൽനിന്ന് പുല്ലൂരിലേക് വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന കാവുംപടി സ്വദേശി ഹനീഫ ഒറുവിങ്ങൽ, ഓട്ടോ ഡ്രൈവർ അസൈനാർ എളയോടത്ത് എന്നിവരാണ് രക്ഷപ്പെട്ടത്. റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ട് ഫോണിൽ സംസാരിക്കുന്നതിനിടെ ഭീമൻ പുളിമരം കടപുഴകി വീഴുകയായിരുന്നു.
ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കു വീണ് മരം റോഡിനു കുറുകെയുള്ള വൈദ്യുതിലൈനിൽത്തട്ടി കെട്ടിടത്തിനു മുകളിൽ പതിച്ചു. തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി. അധികൃതരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു