തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം. തൃശൂർ പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47 ) ആണ് മരിച്ചത്. ശക്തമായ നിർജലീകരണം വന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസം മുൻപാണ് ജോബിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപിച്ചത്. രോഗം കണ്ടെത്താൻ വൈകിയത് രോഗം മൂർഛിക്കാൻ കാരണമായി. പ്രദേശത്ത് ആരോഗ്യ വകുപ്പ് ഇന്ന് ഡ്രൈഡെ ആചരിക്കും.
അതേസമയം, വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്‌ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.