മലപ്പുറം : താനൂർ മൂലക്കലിൽലോറി രണ്ട് കാറുകളിൽ ഇടിച്ച് അപകടം ഗർഭിണിയുൾപ്പെടെ രണ്ട് കുടുംബം സഞ്ചരിച്ച കാറുകളിലാണ് ലോറി ഇടിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പോവുകയായിരുന്ന രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. സംഭവത്തിൽ ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തു

