കൃഷിയിടത്തിലേക്ക് ആവശ്യമായ വൈദ്യുതി സൗരോർജ്ജത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ കർഷകർക്ക് സഹായവും പിന്തുണയും നൽകി അനർട്ട്. സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതോടെ കർഷകരുടെ സാമ്പത്തിക ചെലവ് കുറക്കാനും അതുവഴി കൃഷിയിൽ നിന്ന് അധിക വരുമാനം നേടാനും സഹായിക്കുന്നതാണ് പദ്ധതി.  കേന്ദ്ര സർക്കാറിന്റെ പി.എം കുസും യോജനയിലൂടെയാണ് സംസ്ഥാന സർക്കാരിന്റെ  ഊർജ്ജവകുപ്പിന് കീഴിലുള്ള അനർട്ട് കർഷക സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നത്.


 എ,ബി,സി വിഭാഗ്ങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ സി വിഭാഗത്തിൽ 60 ശതമാനം സബ്സിഡി ലഭിക്കും. നിലവിൽ ഗ്രിഡ് കണക്റ്റ് ചെയ്ത കാർഷിക പമ്പുകളെ സോളാർ സംവിധാനത്തിലേക്ക്  മാറ്റുന്നതാണ് സി വിഭാഗം പദ്ധതി. കൃഷിയിടത്തിലേക്ക് ആവശ്യമായ വൈദ്യുതിയ്ക്ക് പുറമെ  സോളാറിൽ നിന്നുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി വരുമാനമുണ്ടാക്കാനും പദ്ധതിയിലൂടെ കർഷകന് കഴിയുമെന്ന് അനർട്ട് ജില്ലാ എഞ്ചിനീയർ ദിൽഷാദ് അഹമ്മദ് ഉള്ളാട്ടിൽ പറഞ്ഞു.ഒരു എച്ച്.പി  മുതൽ പത്ത് എച്ച്.പി വരെയുള്ള കാർഷിക പമ്പുകൾ സോളാർ സംവിധാനത്തിലേക്ക് മാറ്റാൻ കഴിയും. ഒരു എച്ച്.പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് എന്ന കണക്കിനാണ് സോളാർ പാനലുകൾ സ്ഥാപിക്കുക. 


സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഒരു കിലോ വാട്ട് ശേഷിക്ക് 100 സ്‌ക്വയർ ഫീറ്റ് നിഴൽരഹിത സ്ഥലം ആവശ്യമാണ്. ഇത്തരത്തിലുള്ള സോളാർ പ്ലാന്റ് സ്ഥാപിക്കാൻ 54000 രൂപയാണ് ചെലവ്. ഇതിൽ 60 ശതമാനം തുകയുടെ സബ്സിഡി ലഭിക്കും. ഗുണനിലവാരമുള്ള ഏജൻസികളുടെ  ലിസ്റ്റ് തയാറാക്കിയാണ് അനർട്ടിന്റെ പദ്ധതി നിർവഹണം.സംസ്ഥാനത്ത് ആകെ പ്രതിവർഷം 100 പമ്പുകളാണ് വിതരണം ചെയ്യാനാവുക എന്നിരിക്കെ പദ്ധതിയുടെ സ്വീകാര്യതയും ഗുണവും കണക്കിലെടുത്ത് പദ്ധതി വിപുലീകരിക്കാനൊരുങ്ങുകയാണ് അനർട്ട്. ഫോൺ:  0483 2730999.Previous Post Next Post

Whatsapp news grup