തിരൂരങ്ങാടി: സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. ഒന്നാം ഡിവിഷൻ പള്ളിപ്പടിയിൽ പാലത്തിങ്ങൾ പഴയപ്പാലത്തിന് സമീപമാണ് ക്യാമറകൾ സ്ഥാപിച്ചത്. കടലുണ്ടി പുഴയിലും റോഡ് സൈഡിലുമായി അനധികൃതമായി നടന്ന് വരുന്ന മാലിന്യം തള്ളുന്നതും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും തടയിട്ടു.
തിരുരങ്ങാടി നഗരസഭാ ഉപാധ്യക്ഷ സി.പി.സുഹ്റാബി ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ സമീന മൂഴിക്കൽ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൾ,ചെമ്പ വഹീദ,എം.സുജിനി, കൗൺസിലർമാരായ പി.കെ.അബ്ദുൽ അസീസ്,മുസ്തഫ പാലാത്ത്, ജെ.എച്ഛ്.ഐ.സുഭാഷ് എന്നിവർ പങ്കെടുത്തു.
