താനൂര്‍: താനൂര്‍ പരപ്പനങ്ങാടി ബസ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്ത് ബസ് ഇടിച്ചു കയറി. നിര്‍ത്തിയിട്ട കാറില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഇത് കാരണം വലിയൊരു അപകടമാണ് ഒഴിവായത്. ചാലിയത്ത് നിന്ന് തിരൂരിലേക്ക് പോകുന്ന ഹില്‍പാലസ് ബസ്സാണ് നിര്‍ത്തിയിട്ട കാറിനു പിന്‍വശം ഇടിച്ചു കയറിയത്. സമീപമുള്ള കൈവരിയില്‍ ഇടിച്ചു നിന്നു കാറിന്റെ പകുതിഭാഗം ബസ്സിന്റെ ഉള്ളിലേക്ക് കയറിയ നിലയില്‍ ആയിരുന്നു.


താനൂരില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാര്‍ വരുന്നത് കണ്ടു ബസ് വെട്ടിച്ചത് കാരണം ആ കാറിന്റെ സൈഡ് ഭാഗവും ബസ് ഇടിച്ച് സാരമായി പരിക്കേറ്റിട്ടുണ്ട്. ഈ സമയം ബസ്സില്‍ നിന്ന് ഡീസല്‍ ചോര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരുത്തി. 


ഉടന്‍തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഡീസല്‍ റോഡില്‍നിന്ന് വെള്ളം പമ്പ് ചെയ്തു ഒഴിവാക്കി. താനൂരില്‍ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങള്‍ ജനങ്ങളില്‍ ഭീതിക്കിടയാക്കിയിരിക്കുകയാണ്.


Previous Post Next Post

Whatsapp news grup