വളാഞ്ചേരി: വളാഞ്ചേരിയിൽ വീണ്ടും കുഴൽപ്പണം പിടികൂടി.പെരിന്തൽമണ്ണ റോഡിൽ കുളമംഗലത്തുനിന്ന് 1.65 കോടി രൂപയാണ് പിടികൂടിയത്. പെരിന്തൽമണ്ണ പാണ്ടിക്കാട് തുവ്വൂർ സ്വദേശി അൻസാർ, ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി ഫൈസൽ എന്നിവർ അറസ്റ്റിലായി.

 വളാഞ്ചേരി പോലീസിനു കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കാറിന്റെ സ്റ്റീരിയോ എടുത്തുമാറ്റി രഹസ്യഅറ നിർമിച്ചാണ് പണം സൂക്ഷിച്ചത്. എല്ലാം അഞ്ഞൂറുരൂപയുടെ നോട്ടുകളായിരുന്നു. പണത്തിന്റെ ഉറവിടം ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. രണ്ടു മാസത്തിനുള്ളിൽ വ്യത്യസ്ത കേസുകളിലായി പത്തുകോടി രൂപയുടെ കള്ളപ്പണമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്

Previous Post Next Post

Whatsapp news grup