തിരൂർ: വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരണപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം തലക്കെടുത്തൂർ ഉപ്പൂട്ടുങ്ങൽ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റെയും മകൻ മുഹമ്മദ് സെയ്യാൻ ആണ് മരണപ്പെട്ടത്.
കൂട്ടുകാരോടൊപ്പം ഗേറ്റിൽ കയറി കളിച്ചതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിയുകയും സെയ്യാൻ അടിയിൽ പെടുകയും ആയിരുന്നു. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു അരീക്കാട് എ എം യുപി പ്രീ പ്രൈമറി വിദ്യാർത്ഥിയായിരുന്നു.
വിദേശത്തായിരുന്നു പിതാവ് അഷ്റഫ് നാട്ടിലെത്തിയിട്ടുണ്ട്. കബറടക്കം തലക്കടത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും ഷിബിലി ഫാത്തിമ റിസാന ഷമാസ് ഷഹന ഷെറിൻ എന്നിവർ സഹോദരങ്ങളാണ്