തിരൂരങ്ങാടി: വലിയപള്ളിയിൽ മോഷണം. പളളി പരിപാലനകമ്മിറ്റി ഓഫീസിന്റെ വാതിൽ ലോക്ക്  അഴിച്ചെടുത്ത് അകത്ത് കടന്ന മോഷ്ടാവ് ഓഫീസിലുണ്ടായിരുന്ന പണം കവർന്നു. തലേന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പള്ളി ഭണ്ഡാരം തുറന്ന് എടുത്ത് വെച്ച പണമടക്കം അര ലക്ഷം രൂപയിലേറെ  നഷ്ടപ്പെട്ടിട്ടുണ്ട് ജീവനക്കാർക്ക് ശമ്പളം നൽകാനായി എടുത്ത് വെച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാൽ നഷ്ടപ്പെട്ടിട്ടില്ല.

പള്ളിയിലെ മുൻഭാഗത്തെ വരാന്തയിലെ സി സി ടി വി ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും രണ്ടിനുമിടയിലാണ് സംഭവം. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Previous Post Next Post

Whatsapp news grup