തൃശൂര്‍: വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് സ്കൂള്‍ പരിസരത്തു നിന്ന് പാമ്ബുകടിയേറ്റു. ഗവണ്‍മെന്റ് ബോയ്സ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥിയായ ആദേശിനാണ് അണലിയുടെ കടിയേറ്റത്. കുട്ടിയെ മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്കൂളിലേക്ക് ബസില്‍ വന്നിറങ്ങുമ്ബോഴാണ് പാമ്ബുകടിയേറ്റത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. വലിപ്പമില്ലാത്ത പാമ്ബാണ് കടിച്ചതെന്നാണ് കൂടെയുണ്ടായിരുന്ന കുട്ടികള്‍ പറയുന്നത്.

കുമരനെല്ലൂര്‍ അയ്യത്ത് അനില്‍ കുമാര്‍, ദിവ്യ ദമ്ബതികളുടെ മകനാണ് ആദേശ്. സ്കൂളിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നൂറോളം കുട്ടികളെ സമീപത്തെ ഗേള്‍സ് എല്‍പി സ്കൂള്‍ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.


Previous Post Next Post

Whatsapp news grup