മാള: നെയ്തകുടി വടക്കേകാട്ടില്‍ രാജേഷിന്റെ ചെമ്മീന്‍ കെട്ടിലാണ് 20 കിലോഗ്രാം ഭാരമുള്ള കടല്‍ വറ്റയെ ലഭിച്ചത്. തിങ്കളാഴ്ച പതിവുപോലെ ചാലില്‍ കരയിലെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍ തിരയിളക്കം കണ്ടത്.
രാജേഷ് ചാലില്‍ ഇറങ്ങി തിരയിളക്കമുണ്ടാക്കിയ മത്സ്യത്തെ വലയിലാക്കി. രണ്ട് പതിറ്റാണ്ടായി മത്സ്യ കൃഷി നടത്തുന്ന ഇദ്ദേഹത്തിന് ഇത് ആദ്യാനുഭവമാണ്. ചെമ്മീന്‍ എപ്പോഴോ ഇട്ട വറ്റ കുഞ്ഞാണ് വളര്‍ന്ന് വലുതായത്. കിലോക്ക് 450 രൂപ നിശ്ചയിച്ച് നിനച്ചിരിക്കാതെ ലഭ്യമായ കച്ചവടത്തിന്റെ ആവേശത്തിലാണ് രാജേഷ്. മത്സ്യത്തെ കാണാന്‍ നിരവധി പേരാണ് എത്തിയത്.