വിശുദ്ധ ഹജ്ജ് കർമ്മത്തിനായി മദീനയിലെത്തിയ മധ്യവയസ്ക ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര സ്വദേശി പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്.
സൗദി സമയം 11 മണിയോടെയാണ് സംഭവം. എടരിക്കോട് മമ്മാലിപ്പടിയിൽ താമസിക്കുന്ന പൂഴിത്തറ മൊയ്‌ദീൻ എന്നവരുടെ സഹോദരിയാണ്. അൽ ഹിന്ദ് ഹജ്ജ് ഗ്രൂപ്പ് വഴിയായിരുന്നു യാത്ര ഇവരോടും ഇവരുടെ സഹോദരിയോടും കൂടെയാണ് ഹജ്ജിനു പുറപ്പെട്ടത്