ജിദ്ദ: മലപ്പുറം തിരൂര്‍ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി. തലക്കടുത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ചുള്ളിയില്‍ ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ജിദ്ദയിലെ അല്‍ ബഷാവരി ഒപ്റ്റിക്കല്‍ എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്. മൂന്ന് മക്കളുണ്ട്. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നു.


Previous Post Next Post

Whatsapp news grup