ഉജ്ജ്വല വിജയം നേടിയ ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്; 'ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നു' ലീഡ് 25,112, തൃക്കാക്കരയില്‍ ഉജ്ജ്വല വിജയം നേടിയ ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്; ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും വിശദീകരണം

സ്ഥാനാര്‍ഥി ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. 

വിജയിക്ക് അനുമോദനം നേരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജനഹിതം പൂര്‍ണമായി അംഗീകരിക്കുകയാണെന്നും വ്യക്തമാക്കി. പാര്‍ടി ഏല്‍പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കരയെ ഇളക്കി മറിച്ചു കൊണ്ട് എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തെ തുടര്‍ന്ന് ശക്തികേന്ദ്രമായ തൃക്കാക്കരയില്‍ യുഡിഎഫ് പിന്നോട്ട് പോയേക്കാം എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കളടക്കം ഭൂരിപക്ഷം കുറഞ്ഞാലും ഉമ ജയിക്കും എന്ന തരത്തില്‍ ആത്മവിശ്വാസം ചോര്‍ന്ന നിലയിലേക്ക് വന്നെങ്കിലും ഏറ്റവും മികച്ച വിജയം ഉമ നേടും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉറച്ച് വിശ്വസിക്കുകയും പരസ്യമായി പറയുകയും ചെയ്തിരുന്നു.

തൃക്കാക്കരയില്‍ കാംപ് ചെയ്ത് പ്രചാരണം നയിച്ച വിഡിക്കൊപ്പം യുവനേതാക്കളായ ശാഫി പറമ്പില്‍, ഹൈബി ഈഡന്‍, രാഹുല്‍ മാക്കൂട്ടത്തില്‍, വിടി ബല്‍റാം, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, കെഎസ് ശബരീനാഥ് അനില്‍ അക്കര, കെഎം അഭിജിത്ത്, വിഎസ് ജോയ് അടക്കം യുവനേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രചാരണത്തില്‍ സജീവമായിരുന്നു.

Previous Post Next Post

Whatsapp news grup