തിരൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യതൊഴിലാളികളുമായി വന്ന ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം.
താനൂരില്‍ നിന്ന് മത്സ്യതൊഴിലാളികളുമായി അഴിമുഖത്തേക്ക് വന്ന തഖ് വ ബസാണ് അപകടത്തില്‍ പെട്ടത്.
ബസിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ ഇറക്കിയതിന് ശേഷം പുറകോട്ടെടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.
ബസിന്റെ പകുതിഭാഗവും പുഴയിലേക്ക് മറിഞ്ഞു. നിസാര പരിക്കുകളോടെ ബസ് ഡ്രൈവര്‍ താനൂര്‍ സ്വദേശി സക്കരിയയെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു