ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

പൊന്നാനി: സ്വർണ്ണ- കറൻസി കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ബിരിയാണി ചെമ്പ് തലയിൽ ചുമന്ന് പ്രതിഷേധ പ്രകടനം നടത്തി. 



സമാപന യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വഎൻ എ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷതവഹിച്ചു. അഡ്വ ശിവരാമൻ, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ,സി ജാഫർ, പിടി നാസർ, സി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഉസ്മാൻ തെയ്യങ്ങാട് ,എം രഞ്ജിത്ത്, ഫസലുറഹ്മാൻ, അഡ്വ സുജീർ,വിബീഷ്ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

Previous Post Next Post

Whatsapp news grup