വേങ്ങര: മിനി ഊട്ടിക്കു സമീപം എൻ.എച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. കാരാത്തോട്ടിലെ ഹാരിസിന്റെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോൾ റോഡിലെ കുഴി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാണ് അറിയാൻ കഴിഞ്ഞത്
പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് ചെറിയ പരുക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണു രക്ഷാപ്രവർത്തനം നടത്തിയത്.
