കടലുണ്ടി: വല ഉപയോഗിച്ച്‌ കടലില്‍ നിന്നും മത്സ്യം പിടിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട ബാങ്ക് ജീവനക്കാരന്‍ മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി സനീഷാണ് (23) മരിച്ചത്. കടലുണ്ടിക്കടവ് പാലത്തിന് സമീപം രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാരനുമൊത്ത് കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു.



സനീഷിന് നീന്തല്‍ വശമുണ്ടായിരുന്നെങ്കിലും ശക്തമായ ചുഴിയില്‍ അകപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും കോസ്റ്റ് ഗാര്‍ഡ് റെസ്ക്യൂ വിഭാഗവും തിരച്ചില്‍ നടത്തുന്നതിനിടയില്‍ പാലത്തിന്റെ നാലാംതൂണിന് സമീപത്തുനിന്ന് കണ്ടെത്തി, ഉടന്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. എച്ച്‌.ഡി.എഫ്.സി ബാങ്ക് കോഴിക്കോട് ശാഖയിലെ ജീവനക്കാരനാണ് മരിച്ച സനീഷ്. സഹോദരങ്ങള്‍: സുബീഷ്, സുജീഷ്.

Previous Post Next Post

Whatsapp news grup