പുറത്തൂർ : പടിഞ്ഞാറെക്കര അഴിമുഖത്ത് കടലിൽ ഒഴുക്കിൽപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. ടൂറിസം ബീച്ചിന് സമീപം സംഘംചേർന്ന് കടലിൽ വലയെറിയാനിറങ്ങിയ ഒമ്പത് യുവാക്കളിൽനിന്ന് രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്.
കോട്ടയ്ക്കൽ സ്വദേശികളായ ഫഹദ്, ഫായിസ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ബീച്ചിലെ സുരക്ഷാ ജീവനക്കാരായ സി.പി.ഹംസക്കോയ, ടി.സന്തോഷ്, ലൈഫ് ഗാർഡുമാരായ മനോജ് പുളിക്കൽ, എ.ഷറഫുദ്ധീൻ, നാട്ടുകാരനായ രഞ്ജിത്ത് കൂവപ്പാമ്പത്ത് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കരയിലെത്തിച്ച യുവാക്കളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
