തിരൂരങ്ങാടി : മള്‍ട്ടിവുഡ് ഷീറ്റ് ഉപയോഗിച്ച്‌ തിരൂരങ്ങാടി ഈസ്റ്റിലെ മനരിക്കല്‍ മുസ്തഫ വീട്ടുമുറ്റത്ത് നിര്‍മ്മിച്ച 160 സെന്റീമീറ്റര്‍ ഉയരവും 250 സെന്റീമീറ്റര്‍ വീതിയുമുള്ള താജ്മഹല്‍ കൗതുകക്കാഴ്ചയാവുകയാണ്. ആരുടെയും സ്മാരകമായിട്ടല്ലെങ്കിലും മുസ്തഫയും ഉണ്ടാക്കി ഒരു താജ്മഹല്‍. ഉള്ളിലെ കലാകാരന്റെ സംതൃപ്തിക്കായി മാത്രം.

15 വര്‍ഷത്തോളം അബുദാബിയില്‍ ജോലി ചെയ്ത മുസ്തഫ 20 വര്‍ഷത്തോളമായി തിരൂരങ്ങാടിയില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. ഒഴിവുസമയത്തായിരുന്നു താജ്മഹല്‍ നിര്‍മ്മാണം. മൂന്നുവര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. മൊത്തം 50,000 രൂപയോളം ചെലവായി. സംഗീതസാന്ദ്രമാക്കാന്‍ സൗണ്ട് ബോക്സും രാത്രി പ്രകാശിപ്പിക്കാന്‍ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. നാലു കുബ്ബകളും 24 ജാലകങ്ങളുമാണുള്ളത്. 

ഊരിയെടുക്കാനും വീണ്ടും ഘടിപ്പിക്കാനുമാവും. കലാപരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും അതിയായ താത്പര്യമുണ്ട്. മള്‍ട്ടിവുഡ് ഷീറ്റില്‍ വീട്, കാളവണ്ടി തുടങ്ങിയവയും നേരത്തെ നിര്‍മ്മിച്ചിരുന്നു. സഖാവിന്റെ പ്രിയസഖി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Previous Post Next Post

Whatsapp news grup