മലപ്പുറം : പാചകം ചെയ്തു കൊണ്ടിരിക്കെ സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് അടുക്കളയില്‍ തീ പടര്‍ന്നു. ബുധനാഴ്ച രാവിലെ 7 മണിയോടെ മലപ്പുറം കാളമ്ബാടി മുരിങ്ങിക്കല്‍ ഉസ്മാന്റെ വീട്ടിലാണ് തീ പിടിച്ചത്. അടുക്കളയില്‍ തീ പടര്‍ന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയും മലപ്പുറം അഗ്‌നിശമന വിഭാഗത്തില്‍ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുമ്ബോള്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു റെഗുലേറ്റര്‍ അടക്കമുള്ള സിലിണ്ടറിന് ചുറ്റുമുള്ള വസ്തുക്കള്‍ കത്തികൊണ്ടിരിക്കുകയായിരുന്നു.

ചുട്ടുപഴുത്ത ഗ്യാസ് സിലിണ്ടര്‍ വീടിനു പുറത്തെത്തിച്ചു പരിശോധിച്ചപ്പോള്‍ സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഘടിപ്പിക്കുന്ന ഭാഗത്തു ചോര്‍ച്ച കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട്ടുകാര്‍ ഇന്നലെ മാറ്റി വച്ച പുതിയ സിലിണ്ടറിനാണു തീ പിടിച്ചത്. അടുക്കള ഉപകരണങ്ങളും ഗ്യാസ് സ്റ്റൗവും കത്തി നശിച്ചു. ആര്‍ക്കും പരുക്കേല്‍ക്കാത്ത ആശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും.


സിലിണ്ടറിനു ചുറ്റും ഒരു പരിധിയില്‍ കൂടുതല്‍ ചൂടുണ്ടായാല്‍ ഉഗ്രശബ്ദത്തോടെ വീട് മുഴുവന്‍ തകര്‍ക്കുന്ന രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Previous Post Next Post

Whatsapp news grup