താനൂർ: കടലിൽ ചുണ്ടൻ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. താനൂര് തീരത്തു നിന്നും വടക്ക് ആറര നോട്ടിക്കൽ മൈൽ ദൂരത്ത് കടലിലാണ് അപകടമുണ്ടായത് ചെട്ടിപ്പടിയിലെ നൂറുൽ ഹുദാ എന്ന വളളവും താനൂർ ഒട്ടും പുറം തൗഫീഖ് വള്ളത്തിൻറെ കരിയർ വളളവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടുപേർക്ക് സാരമായി പരിക്കേറ്റു ലത്തീഫ്, ഖാലിദ് എന്നിവർക്ക് പരിക്കേറ്റു. 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പറയുന്നു