ജിദ്ദ: മലപ്പുറം തിരൂര്‍ കാരത്തൂര്‍ സ്വദേശിയായ ആഷിഖ് എന്ന യുവാവിനെ ജിദ്ദയില്‍നിന്ന് കാണാതായതായി സുഹൃത്തുക്കള്‍ അറിയിച്ചു. ജിദ്ദയില്‍ ബഖാലകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖിനെ കുറിച്ച്‌ നാലു ദിവസമായി ഒരു വിവരവുമില്ലെന്നാണ് പരാതി.


യുവാവിെൻറ 0533490943 എന്ന ഫോണ്‍ നമ്ബര്‍ പ്രവര്‍ത്തനരഹിതമാണെന്ന് സ്ഥാപന അധികൃതരും അറിയിച്ചു. നേരത്തേ യാംബുവിലും ജോലി ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും യുവാവിനായി തിരച്ചില്‍ നടത്തുന്നുണ്ട്. ആഷിഖിനെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0592720100 എന്ന ഫോണ്‍ നമ്ബറില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Previous Post Next Post

Whatsapp news grup