താനൂര്‍: താനൂര്‍ നടക്കാവ് ഭാഗത്ത് ലോറികള്‍ കൂട്ടിയിടിച്ച് വീണ്ടും അപകടം. തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കോഴിക്കോട്ടേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കഴിഞ്ഞ ദിവസം തിങ്കൾ രാത്രി 11.45 ഓടെ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറിയുടെ മുന്‍ഭാഗത്ത് നേരിയ തീപിടുത്തമുണ്ടായി. വന്‍ ദുരന്തം ഒഴിവാകുകയും ചെയ്‌തു. ചരക്ക് ലോറി ഡ്രൈവറുടെ കൈക്ക് പരുക്കേറ്റു. കുറച്ച് സമയം തിരൂര്‍-താനൂര്‍ റോഡില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.