വെട്ടം: വെട്ടം  പഞ്ചായത്തിൽ വളം സബ്‌സിഡിയിക്കായി ഗ്രാമ സഭകൾ ചേർന്ന് കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ബോർഡ് മീറ്റിങ്ങ് ചേർന്ന് അപേക്ഷകളിൽ നടപടി എടുക്കാത്ത വെട്ടം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.


 ഉടനെതന്നെ ബോർഡ് മീറ്റിങ് ചേർന്ന് കൃഷി ഓഫീസർക്ക് കർഷകരുടെ ലിസ്റ്റ് ലഭ്യമാക്കണമെന്നും ആനുകൂല്യങ്ങൾ കാലവിളമ്പം കൂടാതെ വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡന്റ് സർഫ്രാസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് പച്ചാട്ടിരി, ഒ എ അബ്ദുറഹ്മാൻ, രജനി സി പി, രതീഷ്, സൈദ്മുഹമ്മദ്‌ കെ വി, ഹുസ്നി മുബാറക് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post

Whatsapp news grup