മലപ്പുറം: പാണ്ടിക്കാട് യുവതിക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. അമ്ബലക്കള്ളി സ്വദേശി ഫഷാനയെയാണ് ഭര്‍ത്താവ് ഷാനവാസ് ആക്രമിച്ചത്. കുടുബ പ്രശ്‌നമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശരീരത്തില്‍ 65 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫഷാനയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം.
ഓടുപൊളിച്ചാണ് ഷാനവാസ് ഫഷാനയുടെ വീടിനകത്ത് കയറിയത്. മുഖത്തും മറ്റുമാണ് പൊള്ളലേറ്റത്. ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.