ചങ്ങരംകുളം. കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായ ബുൾബിളിന് തുടക്കമായി.സ്കൂൾ അങ്കണത്തിൽ ആരംഭിച്ച പരിപാടി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.തുടർന്ന്  ബുൾബുള്ളിലേക്ക് തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ അഡ്മിനിസ്ട്രേറ്റർ ബുൾബുൾ യൂണിറ്റിന്റെ സ്കാർഫ് അണിയിച്ചു. തുടർന്ന് ബുൾബുൾ വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികളും,അധ്യാപകരും,രക്ഷിതാക്കളും പങ്കെടുത്തു.സ്കൗട്ട്സ് & ഗൈഡ്സിന്റെ ജൂനിയർ ബ്രാഞ്ചിന്റെ ഒരു യൂണിറ്റാണ്  ബുൾബുൾ. പ്രൈമറി തലത്തിൽ ഇത് ആരംഭിച്ചതിന്റെ ഉദ്ദേശം വിദ്യാർത്ഥികൾ സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്ന ബോധവൽക്കരണതിന്ന് വേണ്ടിയാണ്.പ്രിൻസിപ്പാൾ ലിനി ഷിബു സ്വാഗതവും. ബുൾബുൾ കോഡിനേറ്റർ റിമ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ പ്രിൻസിപ്പാൾ ലിനി ഷിബു, ബുൾബുൾ കോഡിനേറ്റർമാരായ റുമ ജോർജ്,റിമ ജോഫി, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി

Previous Post Next Post

Whatsapp news grup