കല്പകഞ്ചേരി: ചെട്ടിയാം കിണറിൽ അമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കുടുംബ പ്രശ്‌നം മൂലം എന്ന് പൊലീസ്. മക്കളെ കൊന്നത് ഷാൾ കഴുത്തിൽ മുറുക്കി, ഞെട്ടലൊടെ നാട് അമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അക്ഷരാര്‍ഥത്തില്‍ പ്രദേശവാസികളെ ഞെട്ടലിലാക്കി.
ചെട്ടിയാന്‍ കിണര്‍ റശീദ് അലിയുടെ ഭാര്യ സഫ്‌വ (27), മക്കളായ ഫാത്വിമ മര്‍സീഹ (4), മറിയം (1) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളെയും അയല്‍വാസികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് അമ്മയുടെയും രണ്ട് മക്കളുടെയും മരണം.
മലപ്പുറം കോട്ടയ്ക്കല്‍ ചെട്ടിയാന്‍ കിണറില്‍ വ്യാഴാഴ്ച രാവിലെ 5.30 മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.
സഫ്‌വയുടെ ഭര്‍ത്താവാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവിന് ഞങ്ങൾ പൊവുകയാണ് എന്ന വാട്സ്ആപ് വോയിസ് അയച്ചാണ് മക്കളെ കൊന്ന ശേഷം 'അമ്മ തൂങ്ങി മരിച്ചത്. മരണ കാരണം ഭർത്താവും ഭാര്യയും തമ്മിൽ ഉള്ള ചെറിയ പിണക്കം ആണെന്ന് പൊലീസിന്റെ പ്രഥമിക നികമനം..