തിരൂർ: റെയിൽവേ സ്റ്റേഷന്റെ വാഹന പാർക്കിങ് പരിസരത്ത് മോഷണശ്രമത്തിനിടയിൽ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ ബാലുശ്ശേരി ഇരുൾകുന്നുമ്മൽ യാസിർ (27), കൂരാച്ചുണ്ട് പോത്തുലാട്ട് താഴെവീട്ടിൽ അമൽകൃഷ്ണ (23) എന്നിവരെയാണ് പട്രോളിങ് ഡ്യൂട്ടിക്കിടെ പോലീസ് പിടികൂടിയത്. പാർക്ക് ചെയ്ത ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമിക്കവെ പോലീസിനെ കണ്ട് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നപ്പോഴാണ് ഇവർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്