തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥി മലയാളവേദിയുടെ ആഭിമുഖ്യത്തിൽ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മലയാളപഠന നിയമം നടപ്പിലാക്കുക, ഹയർ സെക്കൻഡറി മാനവിക, ശാസ്ത്ര പാഠപുസ്തകങ്ങൾ മലയാളത്തിലും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  ഒപ്പ് ശേഖരണം നടത്തി. ഡോ.കെ. എം. അനിൽ ഉദ്ഘാടനം ചെയ്തു. ഡോ. കെ. വി. ശശി, കെ. എ. അഭിജിത്ത്, ജിനു എന്നിവർ സംസാരിച്ചു.


 

Previous Post Next Post

Whatsapp news grup