തിരൂർ: പുറത്തൂരിൽ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണ് മരണപ്പെട്ടു. അമ്മ തോട്ടിൽ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കടവിന് സമീപം കുര്യൻ വീട്ടിൽ സന്ദീപിന്റെ മകൻ ശിവരഞ്ജനാണ് മരണപ്പെട്ടത്. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കുട്ടി തോട്ടില്‍ മുങ്ങിതാഴുന്നതു കണ്ട പ്രദേശവാസികളാണ് കുട്ടിയെ കരക്കെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ശ്രീനിക, ശിവാമൃത എന്നിവര്‍ സഹോദരിമാരാണ്.