കുവൈത്ത് സിറ്റി: താനൂർ മോര്യ സ്വദേശി വിജയനിവാസിൽ ബാബു പൂഴിക്കൽ (59) കുവൈത്തിൽ നിര്യാതനായി. ജി.എം. അറ്റ്സ്കോ ഫോർ ഇൻസ്പെക്ഷൻ പൈപ്പ്സ് ആന്റ് ടാങ്ക്സ് കമ്പനിയിൽ പർച്ചേയ്സ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു.
പൂഴിക്കൽ ദാക്ഷായണിയമ്മയുടേയും പരേതനായ റിട്ട. വില്ലേജ് ഓഫീസർ പോക്കാട്ട് നാരായണൻ നായരുടെയും മകനാണ്. ഭാര്യ : രഞ്ജിനി. മക്കൾ: കിരൺ, ജീവൻ. സഹോദരങ്ങൾ : വിജയൻ നായർ, വിലാസിനി, രത്നകുമാരി.
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണോത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.