വളാഞ്ചേരി: ഓടിക്കൊണ്ടിരുന്ന പിക്‌അപ് ലോറിക്ക് തീപിടിച്ചു. ദേശീയപാത 66ല്‍ കഞ്ഞിപ്പുരയില്‍ ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. ആര്‍ക്കും പരിക്കില്ല പെരുമ്ബാവൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്നു.
ഡ്രൈവറുടെ കാബിന്‍ ഭാഗത്താണ് തീപിടിച്ചത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. വളാഞ്ചേരി പൊലീസും നാട്ടുകാരും തീ അണക്കുന്നതിന് നേതൃത്വം നല്‍കി.