തിരൂർ : കേസ് അന്വേഷണമികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം തിരൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പുരസ്കാരം സമ്മാനിച്ചു. മരട് ഫ്ലാറ്റ് കേസ്, സുൽത്താൻബത്തേരി മരംമുറികേസ്, മാവോവാദികളുമായി ബന്ധപ്പെട്ട കേസ് തുടങ്ങിയവയിലെ അന്വേഷണത്തിന് 2021-ലെ പുരസ്കാരമാണ് ലഭിച്ചത്.  


രാഷ്ട്രീയസംഘർഷം കത്തിനിന്ന കണ്ണൂർ പാനൂരിൽ ഇൻസ്പെക്ടറായിരിക്കെ ചെറുപ്പക്കാരെ സർക്കാർജോലി നേടാൻ സഹായിക്കുന്ന പ്രത്യേക പദ്ധതി ബെന്നി നടപ്പാക്കിയിരുന്നു. ഇതുവഴി 65പേർക്ക് ജോലികിട്ടി. 


ഇപ്പോൾ തിരൂരിലെ തീരമേഖലയിലും പദ്ധതി നടപ്പാക്കുന്നുണ്ട്. കോഴിക്കോട് കൂരാച്ചുണ്ടിലെ വെള്ളാപ്പള്ളിൽ വർക്കി -മേരി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ബെറ്റ്സി. മക്കൾ: വിദ്യാർഥികളായ അഭിൻ, അഡോൺ.

Previous Post Next Post

Whatsapp news grup