തിരൂർ: വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഏഴൂർ റോഡിൽ ജല അതോറിറ്റി കുടിവെള്ളവിതരണത്തിനായുള്ള വലിയ പൈപ്പുകൾ സ്ഥാപിക്കാൻ കീറിയ ചാലിൽ ചരക്കുവാഹനം താഴ്ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഗതാഗതം മുടങ്ങിയതോടെ വിദ്യാർഥികളടക്കം നിരവധിപേർ പെരുവഴിയിലായി.
വെള്ളിയാഴ്ച രാവിലെയും ഇതുപോലെ വാഹനം ചാലിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഒരു മാസത്തോളമായി ഇവിടെ നിരവധി ഇരുചക്രവാഹനങ്ങൾ വീണ് നിരവധിപേർക്ക് പരിക്കുപറ്റിയിരുന്നു. ചാല് കീറിയതോടെ പൊടിപടലം കൊണ്ട് വ്യാപാരികളും നാട്ടുകാരും ബുദ്ധിമുട്ടിലുമാണ്. എത്രയും പെട്ടെന്ന് റോഡ് ടാറിങ് നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
