കൽപകഞ്ചേരി: പുത്തനത്താണി തുവ്വക്കാട് രണ്ടാലിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ഇന്നലെ രാത്രി 8.34 ഓടെയാണ് അപകടം. തുവ്വകാട് സ്വദേശി കൊടവട്ടത്ത്കുണ്ടിൽ മുസ്തഫയുടെ മകൻ മുബാരിസ്‌ (24) പുല്ലൂർ സ്വദേശി ചെങ്ങണകാട്ടിൽ സൽമാൻ ഫാരിസ്(32) എന്നിവർ ആണ് മരണപ്പെട്ടത്.  

എതിരെ വന്ന രണ്ട് ബൈക്കുകളും കൂട്ടി ഇടിക്കുകയായിരുന്നു. തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികത്സയിലാണ്. സൽമാൻ ഫരിസിൻ്റെ ഭാര്യ: സബാനിയ  മക്കൾ : അദ്നാൻ , അല്ലു.

Previous Post Next Post

Whatsapp news grup