താനൂര്‍: മൂച്ചിക്കലില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശിനി ഷൈലബീവിയെയാണ് ഇന്നലെ വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂര്‍ മൂച്ചിക്കലിലെ വാടക ക്വാർട്ടേഴ്സ്സില്‍ താമസിച്ചു വരികയായിരുന്ന ആലപ്പുഴ മണ്ണംഞ്ചേരിസ്വദേശിനി ഇരങ്ങാട്ട് വെളി പരേതനയായ ഹംസ എന്നവരുടെ ഭാര്യ ഷൈലബീവിയെ (60) യാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

എട്ട് വര്‍ഷത്തോളമായി ഭര്‍ത്താവ്‌മൊത്ത് താമസിച്ചു വരികയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം തനിച്ചാണ് താമസം. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസിനെ വിവരമറിക്കുകയായിരുന്നു.

താനൂര്‍ ഡിവൈഎസ്പി മൂസവള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍ തസ്മീര്‍ ആലപ്പുഴ, തസ്മില ഡല്‍ഹി മരുമക്കള്‍ ഷീബ, ദിലീപ് റഹ്‌മാന്‍.

Previous Post Next Post

Whatsapp news grup